റിപ്പണ്‍: മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന് ഉന്നതിയിലെ സംപഗെ ട്രൈബൽ ലൈബ്രറിയിൽ അംഗങ്ങളായ കുട്ടികളുടെ ഉപയോഗത്തിന് അരപ്പറ്റ ആസ്റ്റർ വിംസ് ചാരിറ്റബിൾ ട്രസ്റ്റ് രണ്ട് സൈക്കിൾ നൽകി.
ഇതിന് സംഘടിപ്പിച്ച ചടങ്ങ് വാർഡ് അംഗം മൈമുന ഹംസ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് കുട്ടിരാമൻ അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ലിഡ ആന്റണി, വൈസ് പ്രിൻസിപ്പൽ പ്രഫ. സി. രാമുദേവി, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് എവി ലീഡ് മുഹമ്മദ് ബഷീർ, എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. വിനീത, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മരിയ, പ്രമീഷ് എന്നിവർ പ്രസംഗിച്ചു.
ലൈബ്രേറിയൻ ടി.കെ. ഷഹാന സ്വാഗതം പറഞ്ഞു. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് എൻഎസ്എസ് യൂണിറ്റും ആസ്റ്റർ വോളണ്ടിയർമാരും സംയുക്തമായി ഗ്രന്ഥശാല, അങ്കണവാടി കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ചു.